- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉറി സെക്ടറിൽ നുഴഞ്ഞുകയറ്റ ശ്രമം തകർത്തു; രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന
ശ്രീനഗർ: ജമ്മു കശ്മീരിലെ ഉറി സെക്ടറിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ച് സുരക്ഷാസേന. ജമ്മു കശ്മീർ പൊലീസാണു വിവരം പുറത്തുവിട്ടത്. ഉറി സെക്ടറിലെ നിയന്ത്രണരേഖയ്ക്കു സമീപം നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം സുരക്ഷാസേന തകർക്കുകയായിരുന്നു. ഇവരുടെ പക്കൽനിന്ന് ആയുധങ്ങൾ കണ്ടെടുത്തു. പ്രദേശത്തു പരിശോധന തുടരുകയാണ്. നവംബർ 11നു പുൽവാമയിലെ പരിഗാം മേഖലയിലും ഏറ്റുമുട്ടലുണ്ടായിരുന്നു. സുരക്ഷാസേനയും പൊലീസും സംയുക്തമായാണു ഇവിടെ ഓപ്പറേഷൻ നടത്തിയത്.
Next Story