- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്തെ സുപ്രധാന പദവികളൊന്നും വഹിക്കുന്നില്ല; എന്നിട്ടും ഗാന്ധി കുടുംബത്തെ ബിജെപി ഭയക്കുന്നത് എന്തിനെന്ന് ഗെലോട്ട്
ജയ്പുർ: രാജ്യത്തെ സുപ്രധാന പദവികളൊന്നും വഹിക്കുന്നില്ലെങ്കിലും ഗാന്ധി കുടുംബത്തെ ബിജെപി ഭയക്കുന്നത് എന്തിനെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. കോൺഗ്രസിന് നേതൃത്വം നൽകുകമാത്രം ചെയ്യുന്ന ഗാന്ധി കുടുംബത്തെ ബിജെപി ലക്ഷ്യംവെക്കുന്നത് എന്തിനാണെന്ന് ഗെലോട്ട് ചോദിച്ചു. രാജ്യത്ത് ഏറ്റവുമധികം വിശ്വാസ്യതയുള്ള കുടുംബത്തിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'കഴിഞ്ഞ 30 വർഷത്തിനിടെ ഗാന്ധി കുടുംബത്തിൽനിന്ന് ആരും പ്രധാനമന്ത്രിയായിട്ടില്ല. കഴിഞ്ഞ 30 വർഷമായി ഒരു പ്രധാന പദവിയും ആ കുടുംബത്തിലുള്ളവർ വഹിക്കുന്നില്ല. അവർ കോൺഗ്രസ് പാർട്ടിയെ പരിപാലിക്കുക മാത്രമാണ് ചെയ്യുന്നത്. ഇതിൽ എന്താണ് അവരെ വേദനിപ്പിക്കുന്നത്?
എന്തിനാണ് അവരിത് ശ്രദ്ധിക്കുന്നത്? എന്തിനാണ് അവരെ ലക്ഷ്യം വെക്കുന്നത്? നിലവിൽ സജീവ രാഷ്ട്രീയ രംഗത്തുള്ള ഞങ്ങളെയാണ് അവർ ലക്ഷ്യം വെക്കേണ്ടത്. അവരെ എന്തുകൊണ്ടാണ് ബിജെപി ഭയക്കുന്നത്? രാജ്യത്ത് ആ കുടുംബത്തിന് അത്രത്തോളം വിശ്വാസമുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്' - ഗഹ്ലോത് കൂട്ടിച്ചേർത്തു.
അതേസമയം മാറ്റത്തിന്റെ കാറ്റ് സംസ്ഥാനത്ത് വീശുന്നുണ്ടെന്നും കോൺഗ്രസിന്റെ ഭരണത്തിൽ സംസ്ഥാനത്തെ ജനങ്ങൾ മടുത്തിട്ടുണ്ടെന്നുമായിരുന്നു രാജസ്ഥാനിലെ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.