- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അയൽവാസിയായ യുവാവിന്റെ ജനനേന്ദ്രിയം വെട്ടിമാറ്റി; 32കാരി അറസ്റ്റിൽ; മകനെ അബോധാവസ്ഥയിലാണ് കണ്ടെത്തിയതെന്ന് പിതാവ്
പ്രയാഗ്രാജ്: അയൽവാസിയായ യുവാവിന്റെ ജനനേന്ദ്രിയം വെട്ടിമാറ്റിയെന്ന പരാതിയിൽ യുവതി കസ്റ്റഡിയിൽ. ഉത്തർപ്രദേശിലെ കൗശാംബി ഷരിഫ്പുർ സ്വദേശിനിയായ 32-കാരിയെയാണ് പൊലീസ് പിടികൂടിയത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് പ്രയാഗ് രാജിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
സംഭവത്തിൽ യുവാവിന്റെ പിതാവാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് യുവതിക്കെതിരേ പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ചൊവ്വാഴ്ച വൈകിട്ടാണ് 26-കാരനെ അയൽക്കാരിയായ യുവതി ആക്രമിച്ചത്. യുവതിയുടെ വീട്ടിൽവെച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും ഇതിനുപിന്നാലെയാണ് യുവാവിന്റെ ജനനേന്ദ്രിയം വെട്ടിമാറ്റിയതെന്നുമാണ് പ്രാഥമിക വിവരം.
യുവതിയുടെ ഭർത്താവ് വിദേശത്താണെന്നും ആക്രമണത്തിന്റെ യഥാർഥ കാരണം കണ്ടെത്താനായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. ചില ജോലികൾക്കായി പ്രതിയായ യുവതിയാണ് മകനെ അവരുടെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് യുവാവിന്റെ പിതാവ് പറയുന്നത്. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും അയൽക്കാരിയുടെ വീട്ടിൽ അബോധാവസ്ഥയിലാണ് മകനെ കണ്ടെത്തിയതെന്നും പിതാവ് പ്രതികരിച്ചു.