- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദിവസേന ഓടുന്ന ട്രെയിനുകളുടെ എണ്ണമുയർത്തും; വെയിറ്റിങ് ലിസ്റ്റ് ഇല്ലാതാകും; ടിക്കറ്റ് ബുക്ക് ചെയ്യുന്ന എല്ലാവർക്കും യാത്രാസൗകര്യം ഒരുക്കാൻ റെയിൽവേ
ന്യൂഡൽഹി: ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന എല്ലാവർക്കും 2027-ഓടെ യാത്രാസൗകര്യം ഉറപ്പാക്കാൻ നടപടികളുമായി ഇന്ത്യൻ റെയിൽവേ. ഇതിന്റെ ഭാഗമായി ദിവസേന ഓടുന്ന ട്രെയിനുകളുടെ എണ്ണം 13,000 ആയി ഉയർത്തുമെന്ന് റെയിൽവേ വൃത്തങ്ങളെ ഉദ്ധരിച്ച് ചഉഠഢ റിപ്പോർട്ട് ചെയ്തു. ദീപാവലി സമയത്ത് രാജ്യത്തെ തീവണ്ടികളിലും റെയിൽവെ സ്റ്റേഷനുകളിലും വൻ തിരക്ക് അനുഭവപ്പെടുകയും ബിഹാറിൽ തിങ്ങിനിറഞ്ഞ ട്രെയിനിൽ കയറാൻ ശ്രമിച്ച ഒരാൾ മരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് റെയിൽവെ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ.
ആദ്യപടിയെന്ന നിലയിൽ വർഷം 4,000 മുതൽ 5,000 വരെ പുതിയ ട്രാക്കുകൾ നിർമ്മിക്കാനാണ് നീക്കം. നിലവിൽ 10,748 ട്രെയിനുകളാണ് രാജ്യത്ത് എല്ലാദിവസവും സർവീസ് നടത്തുന്നത്. നാലുവർഷംകൊണ്ട് 3,000 ട്രെനുകൾ കൂടി ട്രാക്കിലിറക്കും. വർഷംതോറം 800 കോടി യാത്രക്കാരെന്നത് 1,000 കോടിയായി ഉയർത്തുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
യാത്രാസമയം കുറയ്ക്കാനുള്ള നടപടികളും റെയിൽവേയുടെ പരിഗണനയിലുണ്ട്. ഇതിന്റെ ഭാഗമായി കൂടുതൽ ട്രാക്കുകൾ നിർമ്മിക്കും. ട്രെയിനുകളുടെ സ്പീഡ് വർധിപ്പിക്കും. പുഷ്- പുൾ ട്രെയിനുകൾ അവതരിപ്പിച്ചാൽ ത്വരണവും വേഗതകുറയ്ക്കലും പെട്ടന്നാക്കാൻ സാധിക്കും. അതുവഴി തീവണ്ടികളുടെ വേഗതവർധിപ്പിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.