- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'പിണറായിയുടെ ആലയിൽ കെട്ടാനുള്ള പശുവല്ല മുസ്ലിം ലീഗ്'; യു.ഡി.എഫിന്റെ അവിഭാജ്യഘടകമെന്ന് എം.കെ. മുനീർ
കോഴിക്കോട്: പിണറായി വിജയന്റെ ആലയിൽ കെട്ടാനുള്ള പശുവല്ല മുസ്ലിം ലീഗ് എന്ന് എം.കെ. മുനീർ എംഎൽഎ. ലീഗ് യു.ഡി.എഫിന്റെ അവിഭാജ്യഘടമാണ്. ഒരു മുന്നണിയിൽ നിൽക്കുമ്പോൾ മറ്റൊരു മുന്നണിയെ പ്രണയിക്കുന്ന പാരമ്പര്യം ലീഗിനില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഏത് രാഷ്ട്രീയ പാർട്ടിയും വിശ്വാസ്യത നിലനിർത്തുന്നത് അവർ പ്രവർത്തിക്കുന്ന രാഷ്ട്രീയ ഔചിത്യം അടിസ്ഥാനമാക്കിയാണെന്ന് മുൻ കെപിസിസി. പ്രസിഡന്റ് വി എം. സുധീരൻ പറഞ്ഞു. ലീഗ് കാലാകാലങ്ങളായി ആ ഔചിത്യം നിലനിർത്തിയ പാർട്ടിയാണ്. ആ പാരമ്പര്യം നിലനിർത്താൻ എന്ത് ചെയ്യണം എന്ന് അവർ തന്നെ ആലോചിച്ച് തീരുമാനിക്കട്ടെ. പാരമ്പര്യം നിലനിർത്തുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള ബാങ്ക് ഡയറക്ടർ സ്ഥാനം ഏറ്റെടുത്തതിൽ മുസ്ലിം ലീഗിനകത്തും പുറത്തും വിമർശനം ഉയരുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഇരുവരുടേയും പ്രതികരണം. സ്ഥാനത്തെക്കുറിച്ച് പാർട്ടിയിൽ ചർച്ച നടത്തിയിട്ടില്ലെന്ന് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എംപി. കഴിഞ്ഞദിവസം പറഞ്ഞിരുന്നു.