- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രണയിച്ച പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് എതിർത്തു; ഛഠ് പൂജ കഴിഞ്ഞ് മടങ്ങിയ കുടുംബത്തിന് നേരെ വെടിവെപ്പ്; രണ്ട് പേർ മരിച്ചു; മൂന്ന് പേരുടെ നില ഗുരുതരം
പട്ന: ബിഹാറിൽ ഛഠ് പൂജ കഴിഞ്ഞ് മടങ്ങിയ കുടുംബത്തിലെ രണ്ടുപേർ വെടിയേറ്റു മരിച്ചു. സഹാദരന്മാരായ ചന്ദൻ ഝാ, രാജ്നന്ദൻ കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ടു സ്ത്രീകളടക്കം നാലുപേർക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്. വെടിവെച്ചത് ആശിഷ് ചൗധരി എന്ന ആളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പ്രണയബന്ധം തകർന്നതിനെ തുടർന്നുള്ള വിദ്വേഷമാണ് വെടിവെപ്പിന് പിന്നിലെ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ലഖിസരായിലെ പഞ്ചാബി മൊഹല്ലയിലാണ് സംഭവം. പ്രണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആശിഷ് ചൗധരി കൊല്ലപ്പെട്ടവരുടെ കുടുംബത്തിൽപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ, പെൺകുട്ടിയുടെ കുടുംബം ഇതിനെ എതിർത്തു. ഇതിലുള്ള അരിശം തീർക്കാൻ കുടുംബത്തിനു നേരെ വെടിയുതിർക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്.
ഛഠ് ആഘോഷം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു ഏഴ് പേരടങ്ങുന്ന കുടുംബം. ഇവർ മടങ്ങിയെത്തുന്നതും കാത്ത് വീടിനു മുന്നിൽ ആശിഷ് ചൗധരി നിലയുറപ്പിച്ചു. കുടുംബം വീടിനടുത്തെത്തിയ ഉടനെ ആശിഷ് വെടിയുതിർക്കുകയായിരുന്നു. ആറ് പേർക്ക് വെടികൊണ്ടു. രണ്ടുപേർ മരിക്കുകയും ചെയ്തു. വെടിയേറ്റവരിൽ ആശിഷ് വിവാഹം കഴിക്കാനാഗ്രഹിച്ച പെൺകുട്ടിയുമുണ്ട്. ലവ്ലി കുമാരി, പ്രീതി കുമാർ, ദുർഗ കുമാർ എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ.
പരിക്കേറ്റവർ സദർ ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്ന് പേരുടെ നില ഗുരുതരമായതിനാൽ സദർ ആശുപത്രിയിൽ നിന്ന് പി.എം.സി.എച്ച് പട്നയിലേക്ക് റഫർ ചെയ്തിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി കൂടുതൽ അന്വേഷണം നടത്തിവരികയാണ്.