- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പണമിടപാടുമായി ബന്ധപ്പെട്ട വഴക്ക്; പകതീർക്കാൻ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ബോട്ടിന് തീയിട്ടു; വിശാഖപട്ടണത്തെ തീപിടിത്തത്തിന് പിന്നിൽ യുവ യൂട്യൂബറോടുള്ള വൈരാഗ്യം
വിശാഖപട്ടണം: വിശാഖപട്ടണത്തെ വൻ തീപ്പിടിത്തം. പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിൽ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ബോട്ടിന് തീയിടുകയായിരുന്നു. തീപിടിത്തത്തിൽ 25 ബോട്ടുകൾ കത്തിനശിച്ചു. മത്സ്യബന്ധന വീഡിയോകൾ പങ്കുവെച്ചുകൊണ്ട് പ്രശസ്തനായ യുവ യൂട്യൂബറോടുള്ള പകയാണ് വിശാഖപട്ടണം തുറമുഖത്തെ 25 ബോട്ടുകൾ കത്തിനശിക്കാനിടയായ വൻ തീപ്പിടിത്തത്തിനു കാരണമായതെന്ന് നിഗമനം.
ഈ യൂട്യൂബറെ നിലവിൽ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. പണമിടപാടുമായി ബന്ധപ്പെട്ട് ചിലരുമായി യൂട്ഊബർ വഴക്കിട്ടിരുന്നുവെന്നും ഇതിന്റെ പകതീർക്കാൻ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന യുവാവിന്റെ ബോട്ടിന് ഇവർ തീയിട്ടെന്നുമാണ് പൊലീസിന്റെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തത്.
ബോട്ടിൽ തീപടരുന്നത് കണ്ട ഉടനെ മറ്റു ബോട്ടുകളിലേക്ക് തീ പടരാതിരിക്കാനായി മത്സ്യബന്ധനത്തൊഴിലാളികളും പ്രദേശവാസികളും ശ്രദ്ധിച്ചിരുന്നു. എന്നാൽ കാറ്റും വെള്ളത്തിന്റെ ഗതിയും കാരണം ശ്രമം വിഫലമാവുകയും മറ്റു ബോട്ടുകളിലേക്ക് തീ പടരുകയുമായിരുന്നു. ഈ ബോട്ടുകളിൽ മിക്കതിലും മുഴുവൻ ടാങ്ക് ഡീസലും മത്സ്യബന്ധന തൊഴിലാളികൾ പാചകത്തിനായി ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറും ഉണ്ടായിരുന്നു. ഇതോടെ തീ ആളികത്തുകയും 25 ഓളം ബോട്ടുകൾ കത്തി നശിക്കുകയും ചെയ്തു.
വലയടക്കം ബോട്ടിലുണ്ടായിരുന്ന മത്സ്യബന്ധനത്തിനുപയോഗിക്കുന്ന മിക്ക സാധനങ്ങളും പെട്ടെന്ന് കത്തുന്നതായതും തീ ആളിപടരാൻ കാരണമായി. വിവരം അറിയിച്ചതിനെ തുടർന്ന് അഗ്‌നിശമനാ സേനയെത്തിയെങ്കിലും അവർക്കും തീയണയ്ക്കാനായില്ല. പിന്നീട് നാവികസേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
15 ലക്ഷത്തോളം വില വരുന്ന ബോട്ടുകളാണ് കത്തിനശിച്ചതെന്നും അപകടത്തിൽ ഏതാണ്ട് അഞ്ചുകോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് വിശാഖപട്ടണം പൊലീസ് കമ്മീഷണർ രവി ശങ്കർ അറിയിച്ചു.