ചെന്നൈ: പ്രമുഖ നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്ത് ആശുപത്രിയിൽ ചികിത്സയിലെന്ന് റിപ്പോർട്ട്. വിജയകാന്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് എന്നാണ് റിപ്പോർട്ട്. വിജയകാന്തിനെ ചികിത്സയ്ക്കായി ചെന്നൈയിലാണ് ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ വിജയകാന്തിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്ന് താരത്തിന്റെ പാർട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

പതിവ് പരിശോധനങ്ങൾക്കായാണ് നടൻ വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നും പാർട്ടിവൃത്തങ്ങൾ വ്യക്തമാക്കുന്നു. വിജയകാന്ത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലവിൽ ആശുപത്രിയിൽ കഴിയുന്നത് എന്ന റിപ്പോർട്ട് അദ്ദേഹത്തിന്റെ പാർട്ടിയായ ഡിഎംഡികെ തള്ളിയിട്ടുണ്ട്. വൈകാതെ ഡിസ്ചാർജ് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. നടൻ വിജയകാന്തിന്റെ ചികിത്സയ്ക്കായി ചെന്നൈയിൽ ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും ആരോഗ്യസ്ഥിതി മെച്ചമാണ് എന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി സുബ്രഹ്‌മണ്യൻ വ്യക്തമാക്കിയിട്ടുണ്ട്.