പട്‌ന: ബിഹാറിലെ ഛഠ് പൂജയിൽ ലാലു പ്രസാദ് യാദവിന്റെയും തേജസ്വി യാദവിന്റെയും പ്രതിമകളിൽ ആരാധന നടത്തി ആർജെഡി പ്രവർത്തകർ. ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എത്രയും വേഗം മുഖ്യമന്ത്രി കസേരയിലെത്താൻ ഛഠ് ദേവിക്കു പ്രത്യേക പൂജകളും നടത്തി. വൈശാലിയിലെ ഛഠ് പൂജാ ഘാട്ടിലാണ് ലാലു തേജസ്വി പ്രതിമകൾ സ്ഥാപിച്ചു മാലയണിയിച്ചു പൂജ നടത്തിയത്. പൂജാ ഘാട്ടിനു തേജസ്വി യാദവ് ഘാട്ടെന്നു പേരുമിട്ടു.

പാവങ്ങൾക്കു വീടു നൽകിയ ലാലുവും തൊഴിൽ നൽകിയ തേജസ്വിയും ദൈവതുല്യരെന്നാണ് ആർജെഡി പ്രവർത്തകരുടെ വിശദീകരണം. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയിലും ഛഠ് പൂജ ചടങ്ങുകൾ നടത്തി. സൂര്യ പൂജ നടത്തിയ മുഖ്യമന്ത്രി നിതീഷ് ബിഹാർ ജനതയുടെ സുഖ സമൃദ്ധിക്കായി പ്രാർത്ഥിച്ചു.