- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മറ്റൊരു സ്ത്രീയുമായി ഇൻസ്റ്റാഗ്രാമിൽ ചാറ്റ്; പെൺ സുഹൃത്തുമായി തർക്കം; പിന്നാലെ പൊലീസ് ക്യാമ്പിലെ ലൈബ്രറിയിൽ കോൺസ്റ്റബിൾ മരിച്ചനിലയിൽ
മുംബൈ: പെൺസുഹൃത്തുമായുള്ള തർക്കത്തിന് പിന്നാലെ 27കാരനായ പൊലീസ് കോൺസ്റ്റബിളിനെ പൊലീസ് ക്യാമ്പിലെ ലൈബ്രറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഞായറാഴ്ച വോർലിയിലെ ക്യാമ്പിലാണ് ഇന്ദ്രജീത്ത് എന്ന ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ സഹപ്രവർത്തകർ കണ്ടെത്തിയത്. പെൺ സുഹൃത്തുമായുണ്ടായ തർക്കത്തെ തുടർന്നാണ് ഇന്ദ്രജീത്ത് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. മുംബൈ പൊലീസിന്റെ ആയുധ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ ഇന്ദ്രജീത്ത് വോർലിയിലെ പൊലീസ് ക്യാമ്പിലാണ് താമസിച്ചിരുന്നത്.
ഇന്ദ്രജീത്തും 23കാരിയും തമ്മിൽ ഏപ്രിൽ മാസം മുതൽ സൗഹൃത്തിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം വോർലിക്ക് സമീപത്തെ ബുദ്ധ ഗാർഡനിൽ വച്ച് ഇരുവരും കണ്ടുമുട്ടിയിരുന്നു. ഇവിടെ വച്ചാണ് മറ്റൊരു സ്ത്രീയുമായി ഇന്ദ്രജീത്ത് ഇൻസ്റ്റാഗ്രാമിൽ ചാറ്റ് ചെയ്യുന്നത് പെൺകുട്ടി കണ്ടെത്തിയത്. തുടർന്നാണ് തർക്കമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
തർക്കത്തിനൊടുവിൽ ഇന്ദ്രജീത്ത് പെൺകുട്ടിയെ ദാദർ റെയിൽവേ സ്റ്റേഷനിൽ ഇറക്കി വിട്ട ശേഷം ക്യാമ്പിലേക്ക് മടങ്ങി. പിന്നീട് ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് പെൺസുഹൃത്ത് തന്നെ വിളിക്കുന്നതിൽ നിന്ന് ബ്ലോക്ക് ചെയ്തതായി കണ്ടെത്തിയത്. നിരവധി തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിന്റെ മനോവിഷമത്തിലാണ് ഇന്ദ്രജീത്ത് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും പൊലീസ് പറഞ്ഞു.
ലൈബ്രറിയുടെ ജനലിൽ കയർ കെട്ടിയാണ് ഇന്ദ്രജീത്ത് തൂങ്ങി മരിച്ചത്. തൂങ്ങി മരിക്കുന്നതിന് മുൻപ് കാമുകിയുടെ സുഹൃത്തിന് ജനലിൽ തൂങ്ങാൻ ശ്രമിക്കുന്ന ചിത്രം അയച്ചുകൊടുത്ത് താൻ ആത്മഹത്യ ചെയ്യുന്നുവെന്ന സന്ദേശവും അയച്ചതിന് പിന്നാലെയാണ് അദ്ദേഹം ജീവനൊടുക്കിയതെന്ന് ക്യാമ്പിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. അതേസമയം, തങ്ങൾക്ക് ആർക്കെതിരെയും പരാതിയില്ലെന്ന് ഇന്ദ്രജീത്തിന്റെ കുടുംബം അറിയിച്ചതായും വോർലി പൊലീസ് പറഞ്ഞു.