ചെന്നൈ: തമിഴ്‌നാട്ടിൽ സേലത്ത് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടിത്തം. സേലത്തുള്ള സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. സേലം കുമാരമംഗലം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലാണ് തീയുയർന്നത്. രോഗികളെ ഉടൻ തന്നെ പുറത്തേക്ക് മാറ്റിയതിനാൽ ആളപായം ഉണ്ടായില്ല.

അഗ്‌നിശമന സേനയുടെ വിവിധ യൂണിറ്റുകൾ ഏറെ സമയം പണിപ്പെട്ടാണ് തീയണച്ചത്. അടുത്തുള്ള സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് രോഗികളെ മാറ്റിയെന്നും ചികിത്സയ്ക്ക് തടസ്സമുണ്ടാകില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഷോർട് സർക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം.