- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജരാസന്ധന്റെ സ്മരണയ്ക്കായി രാജ്ഗിറിൽ 20 അടി ഉയരമുള്ള പ്രതിമ: നിർമ്മാണം ആറു മാസത്തിനകം പൂർത്തിയാക്കണമെന്ന് നിതീഷ് കുമാർ
പട്‌ന: മഗദ രാജാവായിരുന്ന ജരാസന്ധന്റെ സ്മരണയ്ക്കായി രാജ്ഗിറിൽ പ്രതിമയുടെയും ഉദ്യാനത്തിന്റെയും നിർമ്മാണം ആറു മാസത്തിനകം പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാർ ടൂറിസം വകുപ്പിനു നിർദ്ദേശം നൽകി. ജരാസന്ധ അഖാഡ പരിഷത് രാജ്ഗിറിൽ സംഘടിപ്പിച്ച ജരാസന്ധ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഹാഭാരത കഥയിൽ ഭീമസേനനും ജരാസന്ധനുമായുള്ള മല്ലയുദ്ധം അരങ്ങേറിയ ഗോധയെന്നു കരുതപ്പെടുന്ന ജരാസന്ധ അഖാഡ മോടിപിടിപ്പിക്കാനും നിതീഷ് കുമാർ നിർദേശിച്ചു. സമ്രാട്ട് ജരാസന്ധന്റെ 20 അടി ഉയരമുള്ള പ്രതിമയാകും രാജ്ഗിറിൽ സ്ഥാപിക്കുക. പ്രതിമയ്ക്കു ചുറ്റുമായി ഉദ്യാനവും ജലാശയവും നിർമ്മിക്കും. വിനോദ സഞ്ചാര കേന്ദ്രമായ രാജ്ഗിറിൽ ജരാസന്ധ ഉദ്യാനത്തെ ആകർഷണീയമാക്കി മാറ്റാനുള്ള പദ്ധതികളാണ് ടൂറിസം വകുപ്പ് നടപ്പാക്കുന്നത്.
മറുനാടന് ഡെസ്ക്
Next Story