- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'മുംബൈ ഭീകരാക്രമണത്തിന് ഒന്നരപതിറ്റാണ്ട്; ഇത് ഇന്ത്യ ഒരിക്കലും മറക്കില്ല; ഭീകരവാദത്തെ എല്ലാ ശക്തയുമെടുത്ത് ഇല്ലാതാക്കാൻ ശ്രമിക്കും'; മൻ കി ബാത്തിൽ പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ പതിനഞ്ചാം വാർഷികത്തിൽ ആക്രമണത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികളർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഏറ്റവും ഹീനമായ ഭീകരാക്രമണമാണ് മുംബൈയിൽ നടന്നത്, ഇത് ഇന്ത്യ ഒരിക്കലും മറക്കില്ല. ഭീകരവാദത്തെ എല്ലാ ശക്തയുമെടുത്ത് ഇന്ത്യ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ കണ്ട ഏറ്റവും ഹീനമായ ഭീകരാക്രമണമാണ് 26/11 എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. '' നവംബർ 26.. മുംബൈ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ഓരോരുത്തർക്കും ശ്രദ്ധാഞ്ജലികൾ.. ഭീകരരിൽ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനായി ജീവൻ ബലിയർപ്പിച്ച ഓരോ ധീരജവാന്മാർക്കും പ്രണാമം..
ഈ ദിനം നമുക്കൊരിക്കലും മറക്കാൻ കഴിയില്ല.. നമ്മുടെ രാജ്യത്ത് ഏറ്റവും ഹീനമായ ഭീകരാക്രമണം നടന്ന ദിവസമാണ് ഇന്ന്.. മുംബൈ നഗരത്തെയും രാജ്യത്തെ മുഴുവനും ഭീകരർ വിറപ്പിച്ച ദിനം. ആ ഭീകരാക്രമണത്തിൽ നിന്നും ഇന്ന് നാം കരകയറി. അത് ഭാരതത്തിന്റെ കഴിവ് തന്നെയാണ്. എല്ലാവിധ സാധ്യതകളും ഉപയോഗപ്പെടുത്തി ഭീകരതയെ അടിച്ചമർത്താൻ നമുക്കിന്ന് സാധിക്കുന്നു.'' ഇതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
ജനങ്ങളോട് ആഘോഷ വേളകളിൽ ഇന്ത്യൻ നിർമ്മിത ഉത്പന്നങ്ങൾ വാങ്ങാൻ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, വിവാഹങ്ങൾ വിദേശ രാജ്യങ്ങളിൽ സംഘടിപ്പിക്കാതെ ഇന്ത്യയിൽ തന്നെ നടത്തണമെന്നും, അത് തദ്ദേശീയർക്ക് ഗുണകരമാകുമെന്നും പറഞ്ഞു.