- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒൻപത് വയസുകാരനെ തട്ടിക്കൊണ്ടുപോയി; 12 മണിക്കൂറിനുള്ളിൽ മോചിപ്പിച്ച് യുപി പൊലീസ്
ലക്‌നൗ : തട്ടിക്കൊണ്ടുപോയ ഒൻപത് വയസുകാരനെ 12 മണിക്കൂറിനുള്ളിൽ രക്ഷപെടുത്തി യുപി പൊലീസ് . ഭോപ്പാലിൽ നിന്നാണ് കുട്ടിയെ അയൽ സംസ്ഥാനമായ ഉത്തർപ്രദേശിലേയ്ക്ക് തട്ടിക്കൊണ്ടു വന്നത് . ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടിയെ യുപിയിലേയ്ക്ക് കടത്തിയതായി വ്യക്തമായത് .
ഉത്തർപ്രദേശിലെ ശങ്കർഗഡിലെ ജൂഹി ഗ്രാമവാസിയായ അംലാകർ എന്ന ഛോട്ടുവിനൊപ്പം കുട്ടിയെ കണ്ടതായി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് പൊലീസ് ഛോട്ടുവിന്റെ വീട്ടിലെത്തി സാഹസികമായി കുട്ടിയെ രക്ഷപെടുത്തുകയായിരുന്നു . ഛോട്ടുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Next Story