മുംബൈ: അഗ്‌നിവീർ പരിശീലനത്തിനായി മുംബൈയിലെത്തിയ മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. പത്തനംതിട്ട അടൂർ സ്വദേശിനി അപർണ വി.നായരെ(20)യാണ് മുംബൈയിലെ ഹോസ്റ്റൽമുറിയിൽ ജീവനൊടുക്കിയനിലയിൽ കണ്ടത്. സംഭവത്തിൽ മൽവാനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഗ്‌നിവീർ പരിശീലനത്തിനെത്തിയ യുവതിയുടെ മരണത്തിൽ നാവികസേനയും അന്വേഷണത്തിന് ഉത്തരവിട്ടു.

നാവികസേനയിലെ പരിശീലനത്തിനായി രണ്ടാഴ്ച മുൻപാണ് അപർണ മുംബൈയിലെത്തിയതെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ യുവതിയും ആൺസുഹൃത്തും തമ്മിൽ വഴക്കിട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്.

ആൺസുഹൃത്ത് ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറയുന്നു. ഇതിനുപിന്നാലെയാണ് യുവതിയെ മലാദ് വെസ്റ്റിലെ ഐ.എൻ.എസ്. അംലയിലെ ഹോസ്റ്റൽമുറിയിൽ മരിച്ചനിലയിൽ കണ്ടത്.