മലപ്പുറം: എടപ്പാളിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് എട്ട് പേർക്ക് പരിക്കേറ്റു. തൃശൂർ ഭാഗത്ത് നിന്നും എത്തിയ കാർ എടപ്പാളിലേക്ക് പോകുകയായിരുന്ന ബസിൽ ഇടിച്ച് കയറുകയായിരുന്നു. എടപ്പാൾ കാലടി തറയിലാണ് അപകടം. പരിക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം.