- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൂട്ടുകാർക്കൊപ്പം കളിച്ചു കൊണ്ടിരിക്കവേ ആറുവയസ്സുകാരനെ കാണാതായി; 90 മിനിറ്റിനകം കണ്ടെത്തി മുംബൈ പൊലീസ്; അഭിമാനമായി ഡോഗ് സ്‌ക്വാഡിലെ 'ലിയോ'
പവായ്: മുംബൈയിൽ കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ രാത്രിയിൽ കാണാതായ ആറുവയസ്സുകാരനെ 90 മിനിറ്റിനകം കണ്ടെത്തി പൊലീസ് നായ. മുംബൈ പൊലീസിന്റെ ഡോബർമാൻ ഇനത്തിൽപ്പെട്ട ലിയോ എന്ന നായയാണ് കാണാതായ കുട്ടിയെ കണ്ടെത്താൻ സഹായിച്ച് ഹീറോ ആയത്.
നവംബർ 23 അർധരാത്രിയാണ് കുട്ടിയെ കാണാതാകുന്നത്. പവായിലെ അശോക് നഗർ ചേരിയിലെ വീടിന് സമീപത്ത് കൂട്ടുകാർക്കൊപ്പം കളിച്ചു കൊണ്ടിരിക്കവേ ആയിരുന്നു സംഭവം. ഏറെ നേരമായിട്ടും കുട്ടി മടങ്ങിവരാത്തതിനെ തുടർന്ന് വീട്ടുകാർ കുട്ടിക്കു വേണ്ടി അന്വേഷണം ആരംഭിച്ചു. എന്നാൽ കണ്ടെത്താനായില്ല. തുടർന്ന് ഇവർ പൊലീസിനെ സമീപിച്ചു.
ചേരിപ്രദേശത്ത് സി.സി.ടി.വി. ഇല്ലാതിരുന്നത് പൊലീസിന് വെല്ലുവിളിയായി. തുടർന്ന് മുംബൈ പൊലീസിന്റെ ഡോഗ് സ്‌ക്വാഡിലെ മികച്ച പരിശീലനം സിദ്ധിച്ച ലിയോയെ രംഗത്തിറക്കുകയായിരുന്നു.
കുട്ടിയുടെ വീട്ടിലെത്തിച്ച ലിയോയെ കൊണ്ട് അവന്റെ ടി ഷർട്ട് മണപ്പിച്ചു. തുടർന്ന് മണം പിടിച്ച ലിയോ വീടിന്റെ അഞ്ഞൂറ് മീറ്റർ അകലെയുള്ള തുറസ്സായ പ്രദേശത്തുനിന്ന് വെള്ളിയാഴ്ച പുലർച്ചെയോടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
അശോക് ടവർ മേഖലയിലെ അംബേദ്കർ ഉദ്യാനിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ആരാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. ബോംബ് ഡിസ്പോസൽ ആൻഡ് ഡിറ്റക്ഷൻ സ്‌ക്വാഡ് അംഗമാണ് ലിയോ.