- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യു.പിയിൽ സ്വകാര്യ കമ്പനിയുടെ മൊബൈൽ ടവർ മോഷ്ടിച്ചു; അന്വേഷണം
ലഖ്‌നോ: യു.പിയിലെ കൗശംബിയിൽ മോഷ്ടാക്കൾ അടിച്ചെടുത്തത് സ്വകാര്യ കമ്പനിയുടെ 50 മീറ്റർ ഉയരമുള്ള മൊബൈൽ ടവർ. 10 ടൺ ഭാരം വരുന്ന ടവറും ഷെൽട്ടർ, ജനറേറ്റർ, മറ്റ് ഉപകരണങ്ങൾ തുടങ്ങിയവയെല്ലാം കള്ളന്മാർ കൊണ്ടുപോയി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
ടവർ ടെക്‌നീഷ്യൻ പരിശോധനക്കായി വന്നപ്പോഴാണ് ടവർ കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. ടവറും അനുബന്ധ വസ്തുക്കളുമെല്ലാം കള്ളന്മാർ കൊണ്ടുപോയെന്ന വിവരമാണ് ലഭിച്ചത്. തുടർന്ന് പരാതി നൽകുകയായിരുന്നു.
8.5 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഈ വർഷം ജനുവരിയിലാണ് കൗശംബിയിലെ ഒരു വയലിൽ ടവർ സ്ഥാപിച്ചത്. മാർച്ച് 31ന് തന്നെ ടവർ മോഷണം പോയിട്ടുണ്ടെന്ന് ടെക്‌നീഷ്യന്റെ പരാതിയിൽ പറയുന്നു.
Next Story