- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജസ്ഥാനിൽ 2018ൽ ജയിച്ച ആറു എംഎൽഎമാരെയും കോൺഗ്രസ് റാഞ്ചി; ഇത്തവണ രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച് ബി.എസ്‌പി
ജയ്പൂർ: രാജസ്ഥാനിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ആശ്വാസത്തിലാണ് ബഹുജൻ സമാജ് പാർട്ടി. രാജസ്ഥാനിലെ രണ്ട് സീറ്റുകളിലാണ് ബി.എസ്‌പി സ്ഥാനാർത്ഥികൾ ഇത്തവണ വിജയിച്ചത്. 2018ൽ ജയിച്ച ആറു എംഎൽഎമാരെയും കോൺഗ്രസ് റാഞ്ചിക്കൊണ്ടു പോയതിന്റെ പകയും വാശിയും ജാഗ്രതയുമായാണ് ബി.എസ്‌പി ഇത്തവണ സ്ഥാനാർത്ഥികളെ നിർത്തിയത്.
രാജസ്ഥാനിലെ ബാരിയിൽ ജസ്വന്ത് സിങ് ഗുർജാറും സാദുൽപൂരിൽ മനോജ് കുമാറും മിന്നും വിജയം നേടി. 27424 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപി സ്ഥാനാർത്ഥി ഗിർരാജ് സിങ് മലിംഗയെയാണ് ജസ്വന്ത് സിങ് ഗുർജാറും 3436 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി കൃഷ്ണ പൂനിയയെ മനോജ് കുമാറും പരാജയപ്പെടുത്തിയത്.
Next Story