- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ട്രാഫിക് പൊലീസുകാരനെ ഇടിച്ച് തെറിപ്പിച്ച കാർ നിർത്താതെ പോയി; സിസി ടിവി ദൃശ്യം തെളിവായി; കാർ ഡ്രൈവർ അറസ്റ്റിൽ
ലഖ്നൗ: ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസ് കോൺസ്റ്റബിളിനെ ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്തായ പോയ കാറിന്റെ ഡ്രൈവറായ യുവാവ് അറസ്റ്റിൽ. സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഉദ്യോഗസ്ഥനെ ഇടിച്ച ശേഷം നിർത്താതെ പോയ അഭിഷേക് ദാസ് എന്ന യുവാവിനെ സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പിടികൂടിയതെന്ന് ലഖ്നൗ പൊലീസ് അറിയിച്ചു.
തിരക്കേറിയ ജംഗ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിളായ അമിത് കുമാറിനെ കാൺപൂർ റോഡിൽ നിന്ന് വന്ന അഭിഷേക് പിന്നിൽ നിന്ന് ഇടിച്ച് വീഴ്‌ത്തി നിർത്താതെ പോവുകയായിരുന്നുവെന്ന് സിസി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. അപകടത്തിൽ തോളെല്ലിന് പൊട്ടലുണ്ടായതിനെ തുടർന്ന് അമിതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓടിക്കൂടിയ നാട്ടുകാരാണ് അമിതിനെ ആശുപത്രിയിൽ എത്തിച്ചത്. പരുക്ക് ഗുരുതരമല്ലെന്നും അടുത്തദിവസം തന്നെ ആശുപത്രിയിൽ നിന്ന് മടങ്ങാമെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവശേഷം നിർത്താതെ പോയ യുവാവിനെ സിസി ടിവി പരിശോധിച്ച് തിരിച്ചറിഞ്ഞ ശേഷമാണ് പിടികൂടിയതെന്നും ട്രാഫിക് നിയമങ്ങൾ ലംഘിച്ചാണ് ഇയാൾ വാഹനമോടിച്ചതെന്നും പൊലീസ് അറിയിച്ചു.