- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മകൻ കാമുകിക്കൊപ്പം ഒളിച്ചോടി; അമ്മയെ നഗ്‌നയാക്കി തൂണിൽ കെട്ടിയിട്ട് മർദ്ദിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ
ബെലഗാവി: മകൻ കാമുകിക്കൊപ്പം ഒളിച്ചോടിയതിന് പിന്നാലെ അമ്മയെ നഗ്‌നയാക്കി തൂണിൽ കെട്ടിയിട്ട് മർദ്ദിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം. മകനോടൊപ്പം ഒളിച്ചോടിയ പെൺകുട്ടിയുടെ വീട്ടുകാരാണ് സ്ത്രീയെ ക്രൂരമായി മർദ്ദിച്ചത്.
ഞായറാഴ്ച രാത്രിയായിരുന്നു മകൻ ഒളിച്ചോടിയതിന് അമ്മയെ വീടിന് പുറത്തേക്ക് വലിച്ചിഴച്ച് നഗ്‌നയാക്കി മർദ്ദിച്ചത്. അക്രമത്തിനിരയായ സ്ത്രീയുടെ മകൻ ഒരു പെൺകുട്ടിയുമായി കുറച്ച് നാളായി അടുപ്പത്തിലായിരുന്നു.
കഴിഞ്ഞ ദിവസമാണ് യുവാവ് കാമുകിക്കൊപ്പം ഒളിച്ചോടിയത്. വിവരം അറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ യുവാവിന്റെ വീട്ടിലേക്കെത്തുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കളായ ഏഴ് പേരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബെലഗാവിയിൽ മാത്രമല്ല സംസ്ഥാനത്ത് ഒരിടത്തും സമാന രീതിയിലുള്ള അക്രമ സംഭവങ്ങളോടും സഹിഷ്ണുത പുലർത്തില്ലെന്ന് കർണാടക മുഖ്യമന്ത്രി വിശദമാക്കി. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും സിദ്ദരാമയ്യ വിശദമാക്കി. അറസ്റ്റിലായവരെ ഉടൻ തന്നെ കോടതിയിലെത്തിക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര വിശദമാക്കി. ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീ നിലവിൽ ചികിത്സയിലാണുള്ളത്.