- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആശുപത്രിയിൽ വന്ന പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; മൂന്ന് പേർ അറസ്റ്റിൽ
ലഖ്‌നോ: ഉത്തർപ്രദേശിൽ ആശുപത്രിയിൽ ചികിത്സക്കു വന്ന പെൺകുട്ടിയെ മൂന്നുപേർ ചേർന്ന് കാറിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി. കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിക്കു സമീപം നിർത്തിയിട്ട കാറിൽ വച്ചാണ് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.
അറസ്റ്റിലായവരിൽ ഒരാൾ മെഡിക്കൽ കോളജിനു സമീപം ചായക്കട നടത്തുന്നയാളാണ്. ഈ കടയിൽ ചായ കുടിക്കാനെത്തുന്നതിനാൽ പെൺകുട്ടിക്ക് ഇയാളുമായി പരിചയമുണ്ടായിരുന്നു. ഫോൺ ചാർജ് ചെയ്യാൻ സഹായിക്കണമെന്ന് പറഞ്ഞ് ഇയാൾ പെൺകുട്ടിയെ കാറിനകത്തേക്ക് വിളിച്ചു കയറ്റുകയായിരുന്നു. ആശുപത്രിക്ക് മുന്നിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു കാർ.
തുടർന്ന് മൂന്നുപേർ ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. അതിനു ശേഷം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. മൂന്നുപേരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.
Next Story