- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കശ്മീരിലെ വൈഷ്‌ണോ ദേവി ക്ഷേത്രം സന്ദർശിച്ച് നടൻ ഷാറൂഖ് ഖാൻ
കശ്മീർ: ജമ്മു- കശ്മീരിലെ വൈഷ്‌ണോ ദേവി ക്ഷേത്രം സന്ദർശിച്ച് നടൻ ഷാറൂഖ് ഖാൻ. പുതിയ ചിത്രമായ ഡങ്കിയുടെ റിലീസുമായി ബന്ധപ്പെട്ടാണ് നടൻ ക്ഷേത്രം സന്ദർശിച്ചത്. ആരാധകരുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ പുലർച്ചെയാണ് നടൻ സുരക്ഷ ജീവനക്കാർക്കൊപ്പം എത്തിയത്. കറുത്ത വലിയ ജാക്കറ്റും കൂളിങ് ഗ്ലാസുമായിരുന്നു വേഷം. വൈഷ്‌ണോ ദേവി ക്ഷേത്രത്തിൽ നിന്നുള്ള നടന്റെ വിഡിയോ വൈറലാണ്.
ഈ വർഷം പുറത്തിറങ്ങിയ ഷാറൂഖ് ഖാന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ പത്താന്റേയും ജവാന്റേയും റിലീസിന് മുമ്പും എസ്. ആർ.കെ ജമ്മു- കശ്മീരിലെ വൈഷ്‌ണോ ദേവി ക്ഷേത്രം സന്ദർശിച്ചിരുന്നു.
ഡിസംബർ 21 നാണ് ഡങ്കി തിയറ്ററുകളിലെത്തുന്നത്. രാജ്കുമാർ ഹിരാനി ഒരുക്കുന്ന ചിത്രത്തിൽ ഷാറൂഖ് ഖാനൊപ്പം വിക്കി കൗശൽ, ബൊമൻ ഇറാനി, തപ്‌സി പന്നു, വിക്കി കൗശൽ, വിക്രം കൊച്ചാർ, അനിൽ ഗ്രോവർ എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജിയോ സ്റ്റുഡിയോസ്, റെഡ് ചില്ലീസ് എന്റർടൈന്മെന്റ്, രാജ്കുമാർ ഹിരാനി ഫിലിംസ് എന്നീ ബാനറുകൾ ചേർന്ന് അവതരിപ്പിക്കുന്ന ഡങ്കി രാജ്കുമാർ ഹിരാനി, ഗൗരി ഖാൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അഭിജാത് ജോഷി, രാജ്കുമാർ ഹിരാനി, കനിക ധില്ലൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോകുലം മൂവീസാണ് ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലും വിതരണം ചെയ്യുന്നത്.