- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബീഡിലെ പ്രമുഖ സ്‌കൂളിലെ അദ്ധ്യാപികമാരുടെ ലൈംഗിക ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു; ഹൈസ്‌കൂൾ അദ്ധ്യാപകനെതിരെ കേസെടുത്തു; മൂന്ന് അദ്ധ്യാപികമാരെയും സസ്പെൻഡ് ചെയ്തു
മുംബൈ: സഹപ്രവർത്തകരായ അദ്ധ്യാപികമാരുടെ ലൈംഗികദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സ്‌കൂൾ അദ്ധ്യാപകനെതിരേ കേസെടുത്ത് പൊലീസ്. മഹാരാഷ്ട്രയിലെ ബീഡിലെ ഹൈസ്‌കൂൾ അദ്ധ്യാപകനായ ആമേർ ഖ്വാസിക്കെതിരെയാണ് ഐ.ടി. ആക്ട് അടക്കം ചുമത്തി കേസെടുത്തത്.
കഴിഞ്ഞദിവസങ്ങളിലാണ് ബീഡിലെ പ്രമുഖ സ്‌കൂളിലെ അദ്ധ്യാപികമാരുടെ ലൈംഗികദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. സ്‌കൂളിലെ മൂന്ന് അദ്ധ്യാപികമാരാണ് അദ്ധ്യാപകനൊപ്പം ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഈ മൂന്ന് അദ്ധ്യാപികമാരെയും പ്രതിയായ അദ്ധ്യാപകനെയും സ്‌കൂൾ അധികൃതർ സസ്പെൻഡ് ചെയ്തതായാണ് റിപ്പോർട്ട്. അതേസമയം, അദ്ധ്യാപകനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
സ്‌കൂളിലെ അദ്ധ്യാപകനൊപ്പമുള്ള ഇവരുടെ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഈ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ അപ് ലോഡ് ചെയ്തതായും വിവരങ്ങളുണ്ട്. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ സംഭവം സ്‌കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
സ്‌കൂളിലെ പരീക്ഷാവിഭാഗം ഉൾപ്പെടെ കാമ്പസിലെ വിവിധയിടങ്ങളിൽനിന്ന് ചിത്രീകരിച്ച ദൃശ്യങ്ങളാണ് കഴിഞ്ഞദിവസങ്ങളിൽ പുറത്തുവന്നത്. അതേസമയം, ഇവ നേരത്തെ ചിത്രീകരിച്ചതാണെന്നും വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് ഈ വീഡിയോകൾ പുറത്തുവിട്ടതെന്നും റിപ്പോർട്ടുകളുണ്ട്.