മുംബൈ: കുർളയിലെ ലോക്മാന്യ തിലക് ടെർമിനസ് റെയിൽവേ സ്റ്റേഷനിൽ വൻതീപ്പിടിത്തം. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ ആയിരുന്നു സംഭവം. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ ജൻ ആധാർ കാന്റീന് സമീപത്താണ് തീ ഉയർന്നത്. അഗ്‌നിരക്ഷാസേന ഉടൻ സ്ഥലത്തെത്തുകയും സ്ഥിതി നിയന്ത്രണവിധേയമാക്കുകയും ചെയ്തു.

അപകടത്തിൽ ആർക്കും പരിക്കില്ല. തീപ്പിടിത്തത്തിന്റെ വീഡിയോ പുറത്തെത്തിയിട്ടുണ്ട്. 24 മണിക്കൂറിനിടെ ഇത് രണ്ടാംതവണയാണ് മുംബൈയിൽ തീപ്പിടിത്തമുണ്ടാകുന്നത്. അന്ധേരിയിൽ കാറുകൾക്ക് തീപിടിച്ചതിന് പിന്നാലെ ഒരാൾക്ക് പൊള്ളലേറ്റിരുന്നു. ബുധനാഴ്ച രാവിലെയയിരുന്നു സംഭവം. ഫാറൂഖ് സിദ്ദീഖി എന്ന നാൽപ്പത്തഞ്ചുകാരനായിരുന്നു പൊള്ളലേറ്റത്.