- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭീകരാക്രമണ ഗൂഢാലോചന കേസ്; ബെംഗളൂരുവിൽ എൻഐഎ റെയ്ഡ്
ബെംഗളൂരു: ഭീകരാക്രമണ ഗൂഢാലോചന കേസ് അന്വേഷണത്തിന്റെ ഭാഗമായി ബെംഗളൂരുവിലെ വിവിധ ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. മതപരിവർത്തന കേസുമായി ബന്ധപ്പെട്ട നിർണായക രേഖകൾ പരിശോധിക്കുന്നതിനായാണ് എൻഐഎ ആറ് ഇടങ്ങളിൽ പരിശേധന നടത്തിയത്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യവസായിയെ നഗരത്തിൽ നിന്ന് അടുത്തിടെ അറസ്റ്റ് ചെയ്തതിരുന്നു. ഇതിന് പിന്നാലെയാണ് എൻഐഎ പരിശോധന നടത്തിയത്.
2008 ലെ ബെംഗളൂരു സ്‌ഫോടന പരമ്പര കേസിലെ പ്രതികളിലൊരാളും ലഷ്‌കർ ഇ ത്വയ്ബ ഭീകരനുമാണ് തടിയന്റവിട നസീർ. ബെംഗളൂരുവിലെ ജയിൽ കിടന്ന ഇയാൾ സഹതടവുകാരെ ഭീകരാക്രമണം നടത്തുന്നതിനായി മതംമാറ്റിയതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ നടന്ന മതപരിവർത്തന കേസുകളുമായി ബന്ധപ്പെട്ട അന്വേഷണമാണ് എൻഐഎയുടെ റെയ്ഡിന് കാരണം.
Next Story