ഹൈദരാബാദ്: കോൺഗ്രസ് എംഎ‍ൽഎ ഗദ്ദം പ്രസാദ് കുമാറിനെ തെലങ്കാന നിയമസഭ സ്പീക്കറായി തെരഞ്ഞെടുത്തു. ബി.ആർ.എസ്, ബിജെപി, എ.ഐ.എം.ഐ.എം, ഇടത് പാർട്ടികൾ പിന്തുണച്ചതോടെ കോൺഗ്രസ് സ്ഥാനാർത്ഥി ഏകകണ്ഠമായാണ് തെരഞ്ഞെടുക്കപ്പെട്ടത്. വികാരബാദിൽ നിന്നുള്ള കോൺഗ്രസ് എംഎ‍ൽഎയാണ് ഗദ്ദം പ്രസാദ് കുമാർ.

2009ലാണ് ഗദ്ദം പ്രസാദ് കുമാർ ആദ്യമായി നിയമസഭാംഗമാകുന്നത്. 2012ൽ എൻ. കിരൺ കുമാർ റെഡ്ഡി മന്ത്രിസഭയിൽ ഹാന്റ്‌ലൂം ആൻഡ് ടെക്‌സ്‌റ്റൈൽസ് വകുപ്പിന്റെ മന്ത്രിയായിരുന്നു.

2014ൽ ആന്ധ്രാപ്രദേശ് വിഭജിച്ചതിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ബി.ആർ.എസ് സ്ഥാനാർത്ഥി ബി. സഞ്ജീവ് റാവുവിനോട് പരാജയപ്പെട്ടു. 2018ലെ തെരഞ്ഞെടുപ്പിൽ ബി.ആർ.എസിന്റെ തന്നെ എം. ആനന്ദിനോട് പരാജയപ്പെട്ടു.