ചെന്നൈ: ഐപിഎൽ വാതുവയ്‌പ്പിൽ ബന്ധമുണ്ടെന്ന ആരോപണത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻനായകൻ മഹേന്ദ്രസിങ് ധോണി നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ഐസിഎസ് ഓഫീസർക്ക് തടവ് ശിക്ഷ. മദ്രാസ് ഹൈക്കോടതിയാണ് സമ്പത്ത് കുമാറിനെതിരെ ശിക്ഷ വിധിച്ചത്. 15 ദിവസത്തേക്കാണ് ശിക്ഷ.

2013 ലെ ഐപിഎൽ സീസണിൽ നടന്ന വാതുവയ്‌പ്പിൽ ധോണിക്ക് ബന്ധമുണ്ടെന്ന് ഇയാൾ ആരോപിച്ചിരുന്നു. സീ മീഡിയക്കെതിരെയുള്ള കേസിലാണ് സമ്പത്ത് കുമാറും ബന്ധപ്പെട്ടിരിക്കുന്നത്. ഐപിഎസ് ഉദ്യോഗസ്ഥന് അപ്പീൽ നൽകാൻ 30 ദിവസം അനുവദിച്ചിട്ടുണ്ട്.

2013ൽ ചെന്നൈ സൂപ്പർ കിങ്‌സും രാജസ്ഥാൻ റോയൽസും വാദുവയ്‌പ്പിന്റെ നിഴലിൽ വന്നിരുന്നു. ചെന്നൈ ഉടമ ഗുരുനാഥ് മെയ്യപ്പനെതിരെയും ആരോപണങ്ങൾ ഉയർന്നു. റോയൽസിന്റെ താരങ്ങളായിരുന്ന അങ്കിത് ചവാനും അജിത് ചണ്ടിലയും മലയാളി താരം എസ്. ശ്രീശാന്തിനെയും പിന്നീട് ക്രിക്കറ്റിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു.

രണ്ടുവർഷം ചെന്നൈയെയും രാജസ്ഥാനെയും ഐ.പി.എല്ലിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.തന്റെ പേരിൽ ഈ സംഭവത്തിൽ വലിച്ചിഴച്ചതിന് സീ മീഡിയ, സമ്പത്ത് കുമാർ തുടങ്ങിയവർക്കെതിരെ ധോണി മാനനഷ്ടത്തിന് കേസ് നൽകിയിരുന്നു. പി.ആർ രമൺ ധോണിക്ക് വേണ്ടി ഹാജരായി.