- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാർലമെന്റിലെ സുരക്ഷാവീഴ്ച; ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധം; ഇരുസഭകളും പിരിഞ്ഞു; തിങ്കളാഴ്ച വീണ്ടും ചേരും
ന്യൂഡൽഹി: പാർലമെന്റിലെ സുരക്ഷാവീഴ്ച സംബന്ധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം. ബഹളത്തെ തുടർന്ന് ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. ലോക്സഭയും രാജ്യസഭയും തിങ്കളാഴ്ച 11 മണിക്ക് വീണ്ടുംചേരും.
രാവിലെ ഇരുസഭകളും ചേർന്നതിന് പിന്നാലെ പ്രതിപക്ഷ ബെഞ്ചിൽനിന്ന് ബഹളം ഉയർന്നു. തുടർന്ന് ഉച്ചയ്ക്കുശേഷം രണ്ടുമണിവരെ ഇരുസഭകളും നിർത്തിവെച്ചു. രണ്ടുമണിക്ക് രാജ്യസഭ വീണ്ടും ചേർന്ന് മിനിറ്റുകൾക്കകം ഇരുപക്ഷത്തെയും എംപിമാർ തമ്മിൽ വാക്പോരുണ്ടായി. ഇതോടെ ഡിസംബർ 18-ന് സഭ വീണ്ടും ചേരുമെന്നറിയിച്ച് ഇന്നത്തേക്ക് പിരിയുന്നതായി രാജ്യസഭാ ചെയർമാൻ പ്രഖ്യാപിക്കുകയായിരുന്നു.
സുരക്ഷാവീഴ്ച സംബന്ധിച്ച വിഷയത്തിൽ പ്രതിപക്ഷം മുദ്രാവാക്യംവിളികളോടെ പ്രതിഷേധിച്ചതിന് പിന്നാലെയാണ് ലോക്സഭ രണ്ടുമണിവരെ നിർത്തിവെച്ചത്. പാർലമെന്റിലെ ഗാന്ധിപ്രതിമയ്ക്ക് മുൻപിൽ പല പ്രതിപക്ഷ എംപിമാരും പ്രതിഷേധിച്ചിരുന്നു. സുരക്ഷാവീഴ്ച വിഷയവുമായി ബന്ധപ്പെട്ട് ബിജെപി. എംപി. പ്രതാപ് സിംഹയ്ക്കെതിരേ നടപടി ആവശ്യപ്പെട്ടായിരുന്നു ഇവരുടെ പ്രതിഷേധം.