- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹോസ്റ്റൽ മുറിയിൽ ബോംബ് നിർമ്മിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; രണ്ട് പേർക്ക് പരിക്കേറ്റു
ലക്‌നൗ: അലഹബാദ് യൂണിവേഴ്സിറ്റി ഹോസ്റ്റൽ മുറിയിൽ ബോംബ് നിർമ്മിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്കേറ്റു . അലഹബാദ് യൂണിവേഴ്സിറ്റിയിലെ സർ പിസിബി ഹോസ്റ്റൽ മുറിയിലാണ് അപകടമുണ്ടായത് . പ്രഭാത് യാദവ്, പ്രത്യുഷ് സിങ് എന്നിവർക്കാണ് പരിക്കേറ്റത് .
ഇവർ ഹോസ്റ്റൽ മുറിയിൽ വച്ച് രഹസ്യമായി ക്രൂഡ് ബോംബ് നിർമ്മിക്കുന്നതിനിടെ ഇവ പൊട്ടിത്തെറിക്കുകയായിരുന്നു . മറ്റ് വിദ്യാർത്ഥികൾക്ക് അനുവദിച്ച ഹോസ്റ്റൽ മുറിയിൽ പ്രഭാത് യാദവും, പ്രത്യുഷ് സിംഗും അനധികൃതമായി താമസിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പ്രഭാതിന്റെ കൈപ്പത്തി മുഴുവൻ തകർന്ന നിലയിലാണ് . അതേസമയം നിസാര പരിക്കേറ്റ പ്രത്യുഷ് ഒളിവിലാണെന്നും ഇയാളെ പിടികൂടാൻ രണ്ട് സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.ബോംബുകൾ നിർമ്മിക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം പൊലീസ് അന്വേഷിക്കുകയാണ്. ഹോസ്റ്റൽ വാർഡന്റെ പരാതിയിൽ ഇരുവർക്കുമെതിരെ കേണൽഗഞ്ച് പൊലീസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട് .