- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കന്യാകുമാരിയിൽ നിന്നും കാശിക്ക് നേരിട്ട് ട്രെയിൻ; ഞായറാഴ്ച സർവീസ് തുടങ്ങി
കോട്ടയം: കന്യാകുമാരിയിൽ നിന്നും കാശിയിലേക്ക് നേരിട്ട് ട്രെയിൻ സർവീസ് തുടങ്ങി. കാശി വിശ്വനാഥ നഗരത്തിനും കന്യാകുമാരിക്കും ഇടയിൽ നടത്തുന്ന െട്രയിൻ സർവീസ് (കാശി തമിഴ് സംഗമം എക്സ്പ്രസ്) ഞായറാഴ്ചയാണ് സർവീസ് തുടങ്ങിയത്. നിലവിൽ രണ്ട് െട്രയിൻ മാറിക്കറിയാലേ അവിടെ എത്താൻ കഴിയുമായിരുന്നുള്ളൂ. രാവിലെ കന്യാകുമാരിയിൽനിന്ന് കയറിയാൽ രണ്ടാംദിനം രാവിലെ കാശിയിലെത്താം.
ട്രെയിൻ നമ്പർ: 16367 കന്യാകുമാരി- കാശി. െട്രയിൻ നന്പർ: 16368 കാശി-കന്യാകുമാരി എന്നിവയാണ് സർവീസുകൾ. മധുര, തഞ്ചാവൂർ, കാഞ്ചീപുരം, അലഹബാദ്, ബനാറസ്, വാരണാസി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
കഴിഞ്ഞവർഷം കാശിയിൽ തുടങ്ങിയ കാശി തമിഴ് സംഗമത്തിന്റെ രണ്ടാംപതിപ്പ് ഡിസംബർ 17 മുതൽ 30 വരെ നടക്കുന്നതിന്റെ ഭാഗമായിട്ടാണ് ട്രെയിൻ സർവീസ്. ഇനി തുടർച്ചയായി എല്ലാ ആഴ്ചയിലും സർവീസ് ഉണ്ടാകും. ബനാറസിൽനിന്ന് ഡിസംബർ 24 -നും (ഞായറാഴ്ചകളിൽ) കന്യാകുമാരിയിൽനിന്ന് 28-നും (വ്യാഴാഴ്ചകളിൽ) സർവീസ് ആരംഭിക്കും. സാധാരണ ടിക്കറ്റ് ചാർജാണ്. സ്ളീപ്പറിന് പുറമേ സെക്കൻഡ് എ.സി., തേർഡ് എ.സി. കോച്ചുകളുമുണ്ട്.