- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സീറ്റ് ലഭിക്കാതെ വന്നപ്പോൾ പാർട്ടിവിട്ട് കോൺഗ്രസിൽ ചേർന്നു; തെരഞ്ഞെടുപ്പിൽ ജയിച്ച് എംഎൽഎ.യായി; പിന്നാലെ രാജി; ഗുജറാത്തിലെ മുൻ യുവമോർച്ച നേതാവ് വീണ്ടും ബിജെപിയിലേക്ക്
വഡോദര: ഗുജറാത്തിൽ കോൺഗ്രസ് എംഎൽഎ. രാജിവെച്ചു. ആനന്ദ് ജില്ലയിലെ ഖംഭാത് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ. ചിരാഗ് പാട്ടീലാണ് രാജിവെച്ചത്. ഇതോടെ നിയമസഭയിൽ കോൺഗ്രസിന്റെ അംഗബലം 17-ൽ നിന്ന് 16 ആയി കുറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി വിട്ട് കോൺഗ്രസിൽ ചേക്കേറിയ മുൻ യുവമോർച്ച നേതാവാണ് ബിജെപിയിലേക്ക് മടങ്ങുന്നത്.
സ്പീക്കർ ശങ്കർ ചൗധരിക്ക് മുമ്പാകെ രാജി സമർപ്പിക്കാനെത്തിയ ചിരാഗ് പാട്ടീലിനൊപ്പം ബിജെപി. ഗുജറാത്ത് ഉപാധ്യക്ഷൻ ഭാരത് ബോഘ്രയും ഉണ്ടായിരുന്നു. ഇതോടെ ചിരാഗ് ബിജെയിലേക്ക് ചേക്കേറുമെന്ന് ഉറപ്പായി. എന്നാൽ ചിരാഗ് പാട്ടീൽ ഇതു സംബന്ധിച്ച പ്രചാരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.
യുവമോർച്ച നേതാവായിരുന്ന ചിരാഗ് പാട്ടീൽ 2022-ലെ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ബിജെപി. വിട്ട് കോൺഗ്രസിൽ ചേരുന്നത്. ബിജെപി.യുടെ സിറ്റിങ് എംഎൽഎ.യായ മഹേഷ് റാവലിനെ പരാജയപ്പെടുത്തിയാണ് ചിരാഗ് പാട്ടീൽ എംഎൽഎ. സ്ഥാനത്തേക്കെത്തുന്നത്.