റായ്പൂർ : ഛത്തീസ്‌ഗഡ് നിയമസഭാ സ്പീക്കറായി മുൻ മുഖ്യമന്ത്രി രമൺസിംഗിനെ തിരഞ്ഞെടുത്തു. സ്പീക്കർ സ്ഥാനത്തേക്ക് ഏകകണ്ഠമായാണ് അദ്ദേഹം തിരെഞ്ഞെടുക്കപ്പെട്ടത്. ബിജെപി എംഎൽഎ രമൺ സിംഗിന്റെ പേര് സ്പീക്കർ സ്ഥാനത്തേക്ക് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഉപമുഖ്യമന്ത്രിമാർ ഇരുവരും തീരുമാനത്തെ പിന്താങ്ങി.

ഛത്തീസ്‌ഗഡ് നിയമസഭയുടെ ആദ്യ യോഗം ഇന്ന് റായ്പൂരിൽ നടന്നിരുന്നു. പ്രോ-ടേം സ്പീക്കർ രാംവിചാർ നേതം ആയിരുന്നു സഭയിലെത്തിയ എല്ലാ ജനപ്രതിനിധികൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രി വിഷ്ണു ദേവ് സായി അടക്കമുള്ളവർക്ക് പ്രോ-ടേം സ്പീക്കറായിരുന്നു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.

തുടർച്ചയായി എഴാംതവണെയാണ് രജഗോൺ മണ്ഡലത്തിൽ നിന്ന് അദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടത്. വലിയഭൂരിപക്ഷത്തിൽ കോൺഗ്രസിലെ ഗിരീഷ് ദേവാംഗനെ വൻഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് ഇത്തവണ അദ്ദേഹം നിയമസഭയിലെത്തിയത്. കോൺഗ്രസിനെ റെക്കോർഡ് ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് ഛത്തീസ്‌ഗഡിൽ ബിജെപി അധികാരത്തിലേറിയത്. 90 അംഗ നിയമസഭയിൽ 54 സീറ്റും ബിജെപിക്ക് സ്വന്തമാക്കിയിരുന്നു. 35 സീറ്റിൽ കോൺഗ്രസ് ഒതുങ്ങി.