- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫേസ്‌ബുക്ക് ഐഡിയിൽ നിന്നും യുവതിയുടെ റിക്വസ്റ്റ് സ്വീകരിച്ചു; പിന്നാലെ ചാറ്റിങ്; വീഡിയോ കോളിൽ നഗ്‌നത കാണിക്കാൻ ആവശ്യപ്പെട്ടു; പിന്നാലെ ഭീഷണി; യുവാവിൽ നിന്നും തട്ടിയെടുത്തത് ആറ് ലക്ഷത്തോളം രൂപ; അന്വേഷണം
സൂറത്ത്: ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുമായി വാട്‌സ്ആപ് വീഡിയോ കോളിൽ നഗ്‌നതാ പ്രദർശനം നടത്തിയ 32 വയുസുകാരനെ ഭീഷണിപ്പെടുത്തി ആറ് ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ അന്വേഷണം തുടരുന്നു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. ഫേസ്‌ബുക്കിലൂടെ ഒരു ദിവസം മുമ്പ് മാത്രം പരിചയപ്പെട്ട യുവതി ഇയാളോട് നഗ്‌നതാ പ്രദർശനം നടത്താൻ ആവശ്യപ്പെടുകയായിരുന്നു എന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
ഓഗസ്റ്റ് 13നാണ് പൂജ ശർമ എന്ന ഫേസ്‌ബുക്ക് ഐഡിയിൽ നിന്ന് റിക്വസ്റ്റ് യുവാവിന് ലഭിച്ചത്. അത് സ്വീകരിച്ച ശേഷം യുവതിയുമായി ചാറ്റിങ് തുടങ്ങി. ശേഷം പരസ്പരം നമ്പറുകൾ കൈമാറി. പിന്നാലെ യുവതി വീഡിയോ കോളിൽ നഗ്‌നത കാണിക്കാൻ ഇയാളോട് ആവശ്യപ്പെട്ടു. യുവതി പറഞ്ഞതുപോലെ ബാത്ത്‌റൂമിൽ വെച്ച് വീഡിയോ കോൾ വിളിക്കുകയായിരുന്നു. ഇതോടെ കോൾ പെട്ടെന്ന് കട്ടായി. അൽപ സമയത്തിനകം ഈ വീഡിയോ ക്ലിപ്പ് മറ്റൊരു നമ്പറിൽ നിന്ന് വാട്‌സ്ആപ് വഴി ലഭിച്ചു. പിന്നാലെ മറ്റൊരാൾ വിളിച്ച് പണം ചോദിക്കുകയും ചെയ്തു.
പിറ്റേ ദിവസം ഓഗസ്റ്റ് 14ന് മറ്റൊരു നമ്പറിൽ നിന്ന് വേറൊരാൾ വിളിച്ച് ഡി.എസ്‌പി ആണെന്നും പേര് സുനിൽ ദുബെ എന്നാണെന്നും പരിചയപ്പെടുത്തി. യുട്യൂബ് ഉദ്യോഗസ്ഥനെന്ന പേരിൽ തട്ടിപ്പു സംഘത്തിലെ സഞ്ജയ് സിംഗാനിയ എന്ന മറ്റൊരാളെ പരിചയപ്പെടുത്തി. ഇയാളാണ് വീഡിയോ ഡിലീറ്റ് ചെയ്യാൻ യുവാവിൽ നിന്ന് പണം ചോദിച്ചത്.
ആവശ്യപ്പെട്ട പണം നൽകിയപ്പോൾ പിന്നീട് വീണ്ടും വീണ്ടും ചോദിക്കാൻ തുടങ്ങി. ആകെ 5.65 ലക്ഷം രൂപയോളം വിവിധ ഇടപാടുകളിലായി അയച്ചു കൊടുത്തു. എന്നാൽ ഭീഷണി അവസാനിച്ചില്ല. ഇതോടെയാണ് സഹികെട്ട് പൊലീസിനെ സമീപിച്ചത്. ഐപിസി 384, 170, 171, 507, 120 ബി തുടങ്ങിയ വകുപ്പുകളും ഐടി നിയമങ്ങൾ പ്രകാരവും തട്ടിപ്പ് സംഘത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.