- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്ത്രീധനം കുറഞ്ഞതിന് ഭർത്താവും ഭർതൃവീട്ടുകാരും മർദിച്ചു; ഭർത്താവ് മൂക്കിൽ കടിച്ച് പരിക്കേൽപ്പിച്ചു; യുവതിയുടെ പരാതിയിൽ ആറ് പേർക്കെതിരെ കേസെടുത്തു
ലഖ്നൗ: സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും മർദിച്ചെന്ന യുവതിയുടെ പരാതിയിൽ അന്വേഷണം. ഉത്തർപ്രദേശിലെ മഹേഷ്പുർ സ്വദേശിനിയായ അജ്മി(22)യാണ് ഭർത്താവിനും കുടുംബത്തിനും എതിരേ പൊലീസിനെ സമീപിച്ചത്.
ഡിസംബർ 15-ാം തീയതി ഭർത്താവിന്റെ മാതാപിതാക്കൾ മർദിച്ചെന്നും ഭർത്താവ് മൂക്കിൽ കടിച്ച് പരിക്കേൽപ്പിച്ചെന്നുമാണ് ഇവരുടെ പരാതി. യുവതിയുടെ പരാതിയിൽ ഭർത്താവ് നസീം, ഭർതൃപിതാവ് സാബിർ, ഭർത്താവിന്റെ ബന്ധുക്കളായ റിഹാൻ, റുക്സാർ, മാജിദ് ഹുസൈൻ, സയീദ് അഹമ്മദ് എന്നിവർക്കെതിരേ പൊലീസ് കേസെടുത്തു. സ്ത്രീധന പീഡനത്തിനും ആക്രമിച്ച് പരിക്കേൽപ്പിച്ചതിനുമാണ് ആറുപേർക്കെതിരേയും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്.
സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ബന്ധുക്കളും തന്നെ നിരന്തരം ആക്രമിച്ചെന്നാണ് യുവതിയുടെ ആരോപണം. ഒന്നരവർഷം മുൻപാണ് നസീമും അജ്മിയും വിവാഹിതരായത്. ദമ്പതിമാർക്ക് അഞ്ചുമാസം പ്രായമുള്ള കുഞ്ഞുണ്ട്. എന്നാൽ, വിവാഹം കഴിഞ്ഞത് മുതൽ ഭർത്താവിന്റെ മാതാപിതാക്കൾ സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ ഉപദ്രവം ആരംഭിച്ചു.
സ്ത്രീധനത്തെച്ചൊല്ലി ഭർത്താവും ആക്രമിച്ചു. പലതവണ ഭർതൃവീട്ടിൽനിന്ന് പുറത്താക്കി. ഓരോതവണയും നാട്ടുപഞ്ചായത്ത് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചിരുന്നത്. എന്നാൽ, ഡിസംബർ 15-ാം തീയതി ഭർതൃപിതാവ് ഉൾപ്പെടെയുള്ളവർ ക്രൂരമായി മർദിച്ചു. ഭർത്താവും ആക്രമിച്ചു. ഇതേത്തുടർന്നാണ് പൊലീസിനെ സമീപിച്ചതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.