- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജമ്മു കശ്മീരിൽ പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; ഏറ്റുമുട്ടൽ തുടരുന്നു
ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരാക്രമണം. പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണമുണ്ടായത്. കൂടുതൽ സൈനികർ ആക്രമണമുണ്ടായ പൂഞ്ചിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. ഏറ്റുമുട്ടലിൽ ഒരു ഭീകരന് പരിക്കേറ്റെന്നും സൂചനയുണ്ട്.
പൂഞ്ചിലെ സുരൻകോട്ട് മേഖലയിൽ ഡികെജി എന്നറിയപ്പെടുന്ന ദേരാ കി ഗാലിയിൽ വച്ചാണ് സൈനികർ സഞ്ചരിച്ച ട്രക്ക് അക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ സൈനികർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പ്രദേശത്ത് വെടിവെപ്പ് തുടരുകയാണെന്നും കൂടുതൽ സൈനികരെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും സൈനികവൃത്തങ്ങൾ അറിയിച്ചു.
പ്രദേശത്ത് ഇന്ത്യൻ സൈന്യത്തിനുനേരെ ഒരുമാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. ആദ്യത്തെ ആക്രമണത്തിൽ രണ്ട് ഉന്നത ഉദ്യോഗസ്ഥരടക്കം വീരമൃത്യുവരിച്ചിരുന്നു.
ന്യൂസ് ഡെസ്ക്
Next Story