ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിനായി മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തെ അധ്യക്ഷനാക്കി കോൺഗ്രസ് പ്രകടനപത്രിക കമ്മിറ്റി രൂപവത്കരിച്ചു. ഛത്തിസ്ഗഢ് മുൻ ഉപമുഖ്യമന്ത്രി ടി.എസ്. സിങ് ദേവ് ആണ് സമിതി കൺവീനർ.

16 അംഗ സമിതിയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര, മുൻ കേന്ദ്രമന്ത്രിമാരായ ശശി തരൂർ, ആനന്ദ് ശർമ, ജയറാം രമേഷ് , ലോക്സഭ ഉപനേതാവ് ഗൗരവ് ഗൊഗോയ്, ഗുജറാത്ത് എംഎ‍ൽഎയും ദലിത് നേതാവുമായ ജിഗ്‌നേഷ് മേവാനി, ഇമ്രാൻ പ്രതാപ്ഗഡി അടക്കമുള്ളവർ അംഗങ്ങളാണ്.

കഴിഞ്ഞ ദിവസം നടന്ന പ്രവർത്തകസമിതി യോഗത്തിന് ശേഷമാണ് മാനിഫെസ്റ്റോ കമ്മിറ്റി രൂപവത്കരിച്ചതായി പ്രഖ്യാപിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് ഒരുങ്ങാൻ പ്രവർത്തകസമിതി യോഗം തീരുമാനിച്ചിരുന്നു.