- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വളർത്തുനായ നിർത്താതെ കുരച്ചതിന്റെ പേരിൽ വാക്കുതർക്കം; 65കാരിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
ഇൻഡോർ: വളർത്തുനായ കുരച്ചതിന്റെ പേരിലുണ്ടായ വാക് തർക്കത്തിനൊടുവിൽ യുവാവ് 65കാരിയെ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഇൻഡോറിൽ ഞായറാഴ്ചയാണ് സംഭവം. സ്ത്രീയുടെ വളർത്തുനായ ഇയാളെ നോക്കി നിർത്താതെ കുരക്കുകയായിരുന്നു.
നായയുള്ളതിനാൽ ഇയാൾക്ക് റോഡ് മുറിച്ചു കടക്കാനും സാധിച്ചിരുന്നില്ല. തുടർന്ന് ഇയാൾ ഉച്ചത്തിൽ ബഹളം വെച്ചു. ബഹളം കേട്ട് നായയുടെ ഉടമസ്ഥയായ സ്ത്രീ വീടിന് പുറത്തേക്ക് വന്നു. ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് യുവാവ് സ്ത്രീയുടെ വയറ്റിൽ ആഞ്ഞുചവിട്ടി. ചവിട്ടേറ്റ അവർ റോഡിലേക്ക് മറിഞ്ഞുവീണു. ബഹളം കേട്ട് എത്തിയവർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Next Story