- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സഹോദരന്റെ ആത്മഹത്യയെച്ചൊല്ലി തർക്കം; കുടുംബവഴക്കിനിടെ യുവതിയെ പെട്രോളൊഴിച്ച് തീക്കൊളുത്തി ഭർതൃസഹോദരൻ; പ്രതി അറസ്റ്റിൽ
ഭോപാൽ: മധ്യപ്രദേശിലെ രത്‌ലാം ജില്ലയിൽ യുവതിയെ പെട്രോളൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ ഭർതൃസഹോദരൻ അറസ്റ്റിൽ. കുടുംബതർക്കത്തിനിടെയാണ് ക്രൂര കൃത്യം. നിർമല എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. നിർമലയുടെ ഭർത്താവ് പ്രകാശ് ആറുമാസം മുമ്പ് ആത്മഹ്യ ചെയ്തിരുന്നു. പ്രകാശ് ആത്മഹത്യ ചെയ്യാൻകാരണം നിർമലയാണെന്ന് അയാളുടെ മൂത്ത സഹോദരനായ പ്രതി സുരേഷ് നിരന്തരം ആക്ഷേപിക്കുമായിരുന്നു.
ഭർത്താവിന്റെ മരണശേഷവും രണ്ടുമക്കളുമായി ഭർതൃവീട്ടിൽ തന്നെയാണ് നിർമല കഴിഞ്ഞത്. ശനിയാഴ്ച സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട് വഴക്കു തുടങ്ങിയ സുരേഷ്, നിർമലയെ മർദിക്കുകയും വീടിന് പുറത്തേക്ക് വലിച്ചിഴക്കുകയും ചെയ്തു. തുടർന്ന് ദേഹത്ത് പെട്രോളൊഴിച്ച് തീക്കൊളുത്തുകയായിരുന്നു.
നിർമല സംഭവസ്ഥലത്തുവെന്നു തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. തുടർന്ന് ഇക്കാര്യം നിർമലയുടെ വീട്ടുകാരെ സുരേഷ് വിളിച്ചറിയിക്കുകയും ചെയ്തു. നിങ്ങളുടെ സഹോദരിയെ പെട്രോളൊഴിച്ച് തീക്കൊളുത്തി കൊന്നു എന്നായിരുന്നു നിർമലയുടെ സഹോദരനോട് ഫോണിൽ വിളിച്ചു പറഞ്ഞത്.
ഭർതൃവീട്ടുകാർ നിർമലയെ കൊല്ലുമെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും സഹോദരൻ പൊലീസിനോട് പറഞ്ഞു. ഫോൺ വിളിവന്നപ്പോൾ സഹോദരിയെ വീട്ടിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചിരുന്നതായും നിർമലയുടെ സഹോദരൻ പറഞ്ഞു. സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.