- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാഴ്ചയിൽ ബിസ്കറ്റ്, കേക്ക് പൊതികൾ പോലെ; ബാങ്കോക്കിൽ നിന്നെത്തിയ യുവാവിന്റെ ബാഗിൽ അപൂർവ്വയിനം പാമ്പുകൾ; യുവാവ് അറസ്റ്റിൽ

മുംബൈ: വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗേജ് പരിശോധനയിൽ കണ്ടെത്തിയത് ഒൻപത് പെരുമ്പാമ്പ് അടക്കം 11 പാമ്പുകൾ. മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തിൽ വ്യാഴാഴ്ചയാണ് സംഭവം. ബാങ്കോക്കിൽ നിന്ന് മുംബൈയിലെത്തിയ യാത്രക്കാരന്റെ ലഗേജിലാണ് അപൂർവ്വയിനം പാമ്പുകളുടെ ശേഖരം കണ്ടെത്തിയത്.
ചെക്കിൻ ലഗേജിൽ ബിസ്‌ക്റ്റ്, കേക്ക് പൊതികളിലായാണ് പാമ്പുകളെ എത്തിച്ചത്. കസ്റ്റംസ് ആക്ട് 1962 അനുസരിച്ചാണ് പാമ്പുകളെ പിടിച്ചെടുത്ത കസ്റ്റംസ് യാത്രക്കാരനെ അറസ്റ്റ് ചെയ്തു. പെരുമ്പാമ്പിന് പുറമേ കോൺ സ്‌നേക്കിനേയും ലഗേജിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
വ്യാഴാഴ്ച ബാങ്കോക്കിൽ നിന്നും മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരന്റെ ബാഗിൽ നിന്നാണ് ഇത് കണ്ടെത്തിയത്. കേക്ക്, ബിസ്‌ക്കറ്റ് പാക്കറ്റുകൾ കണ്ട് സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ അത് തുറന്നുപരിശോധിക്കാൻ തീരുമാനിച്ചു. പൊതി തുറന്നതും പാമ്പ് പുറത്തേക്ക് വന്നു. 9 ബാൾ പൈത്തണും 2 കോൺ പാമ്പുകളുമാണ് ബാഗിൽ ഉണ്ടായിരുന്നത്.


