- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കശ്മീരിൽ മുൻ പൊലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടിവച്ച് കൊലപ്പെടുത്തി
ലഡാക്ക്: കശ്മീരിൽ മുൻ പൊലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടിവച്ച് കൊലപ്പെടുത്തി. റിട്ട. സീനിയർ സൂപ്രണ്ട് മുഹമ്മദ് ഷാഫിക്കുനേരെയാണ് ഭീകരർ വെടിയുതിർത്തത്. ഞായറാഴ്ച ബാരാമുള്ളയിലെ പള്ളിക്കുള്ളിൽ വച്ചായിരുന്നു അക്രമം.
പള്ളിക്കുള്ളിൽ നിസ്‌കരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സ്ഥലത്തേക്കുള്ള പ്രവേശനം പൊലീസ് വിലക്കിയിട്ടുണ്ട്. തീവ്രവാദി ആക്രമണമനുണ്ടായതിന്റെ പശ്ചാത്തലത്തിൽ പ്രദേശം ഉദ്യോ?ഗസ്ഥർ കർശനമായി നിരീക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി കശ്മീരിൽ പൊലീസ് ഉദ്യോ?ഗസ്ഥർക്കെതിരെ നിരവധി ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഡിസംബർ ആദ്യം ശ്രീന?ഗറിൽ ഒരു പൊലീസ് ഉദ്യോ?ഗസ്ഥന് വെടിവെപ്പിൽ പരിക്കേറ്റു. ഒക്ടോബറിൽ കുട്ടികളോടൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്ന പൊലീസ് ഉദ്യോ?ഗസ്ഥൻ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.