പട്‌ന: വയലിൽ നിന്ന് പയർ ചെടിയുടെ ഇലകൾ പറിച്ചെന്ന് ആരോപിച്ച് പതിനാലുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയുടമ മർദ്ദിച്ച് കൊലപ്പെടുത്തി. ബിഹാറിലെ കൈമൂർ ജില്ലയിലാണ് സംഭവം. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും ഒളിവിൽ പോയ പ്രതികൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

പെൺകുട്ടിയും ബന്ധുവും തങ്ങളുടെ കൃഷിയിടത്തിലൂടെ നടക്കുന്നതിനിടെയാണ് സമീപത്തെ കൃഷിയിടത്തിലെ പയർ ചെടികൾ ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ പെൺകുട്ടി ഇലകൾ പറിക്കുന്നത് കണ്ട കൃഷിയുടമ രാമദർ യാദവും മകൻ ഗൗരവും വടിയുമായെത്തി കുട്ടികളെ ക്രൂരമായി മർദിക്കുകയായിരുന്നു.

പ്രതികളിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടി വീട്ടിലെത്തിയതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇരുവരും ഒളിവിൽ പോയതായാണ് റിപ്പോർട്ട്. ഇവർക്കെതിരായ അന്വേഷണം പുരോ?ഗമിക്കുകയാണെന്നും പ്രതികളെ പിടികൂടുമെന്നും ശിക്ഷയുറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു.