- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യൻ കരസേന മേധാവി മനോജ് പാണ്ഡെ ജമ്മുകശ്മീരിൽ സന്ദർശനം നടത്തും
ന്യൂഡൽഹി: ഇന്ത്യൻ കരസേന സൈനിക മേധാവി മനോജ് പാണ്ഡെ തിങ്കളാഴ്ച ജമ്മുകശ്മീരിൽ സന്ദർശനം നടത്തും. പ്രദേശത്തെ സാഹചര്യം നേരിട്ടെത്തി വിലയിരുത്തുന്നതിന് വേണ്ടിയാണ് സന്ദർശനം നടത്തുന്നത്. പ്രദേശത്ത് തുടർച്ചയായി നടന്ന ഭീകരവാദ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ഇവിടം സന്ദർശിക്കുന്നത്.
ഇന്ന് ജമ്മുകശ്മീരിൽ റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനെ ഭീകരർ വധിച്ചിരുന്നു. ബാരാമുള്ളയിലെ ഗണ്ട്മുള്ളയിലാണ് സംഭവം. പള്ളിയിൽ പ്രാർത്ഥിച്ച് മടങ്ങവെയായിരുന്നു സംഭവം. ആക്രമണത്തിന് പിന്നാലെ മേഖലയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
Next Story