ആഗ്ര: കോഴികളെ കൊണ്ടുപോയ ചരക്കുലോറി അപകടത്തിൽപ്പെട്ടതിനു പിന്നാലെ പ്രദേശവാസികൾ കവർന്നത് ഏഴ് ലക്ഷത്തോളം വിലവരുന്ന കോഴികളെ. ആഗ്രയിലാണ് സംഭവം. ഏഴുലക്ഷത്തോളം രൂപ വിലവരുന്ന കോഴികൾ മോഷണം പോയെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. അപകടത്തിൽ പെട്ട് കിടക്കുന്ന ലോറിയിൽ നിന്ന് അതുവഴി വന്നവർ കോഴികളെ കൈയിൽ തൂക്കിയെടുത്ത് സ്ഥലംവിടുന്നതാണ് വീഡിയോയിലുള്ളത്

മൂടൽമഞ്ഞ് കാരണം ഡ്രൈവർക്ക് റോഡ് കാണാതായാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഡ്രൈവർക്ക് പരിക്കുകളെന്തെങ്കിലും പറ്റിയോ എന്ന കാര്യത്തിലും വ്യക്തതയില്ല. വീഡിയോയുടെ ആധികാരികതയെ കുറിച്ചും സംശയമുണ്ട്.