ചെന്നൈ: തണ്ടയാർപേട്ടയിലെ എണ്ണക്കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ച് ഒരാൾക്ക് ദാരുണാന്ത്യം. മൂന്നു പേർക്ക് പരിക്കേറ്റു. എല്ലാ ജീവനക്കാരെയും ഒഴിപ്പിച്ചു. ഈ എണ്ണക്കമ്പനിയിൽ 500-ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. പെരുമാൾ എന്ന് പേരുള്ള ജീവനക്കാരനാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ശരവണനെയും പന്നീറിനെയും സ്റ്റാൻലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തീ പടർന്നതോടെ ജീവനക്കാർ പുറത്തേക്കോടി. അഗ്‌നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീയനാക്കാനുള്ള ശ്രമത്തിലാണ്. അടുത്തിടെ എണ്ണ ചോർച്ച ഉണ്ടായ എന്നൂരിന്റെ വടക്കൻ പ്രാന്തപ്രദേശത്തുള്ള എണ്ണക്കമ്പനിയിലാണ് സ്ഫോടനം ഉണ്ടായത്.

എണ്ണ ചോർച്ചയാണ് സ്ഫോടനത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. പ്ലാന്റിലെ എല്ലാ തൊഴിലാളികളെയും സ്ഥലത്തുനിന്നും മാറ്റിയിട്ടുണ്ട്. സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തിയ തമിഴ്‌നാട് ഗവർണർ ആർഎൻ രവി അപകടത്തിൽപ്പെട്ടവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു