- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശബരിമലയിൽ ഭക്തി സാന്ദ്രമായി മണ്ഡലപൂജ; പമ്പയിൽ ശബരിമല തീർത്ഥാടകർക്ക് നിയന്ത്രണം; വൈകിട്ട് ഏഴിന് ശേഷം സന്നിധാനത്തേക്ക് കയറ്റില്ല

പത്തനംതിട്ട: പമ്പയിൽ ശബരിമല തീർത്ഥാടകർക്ക് നിയന്ത്രണം. വൈകിട്ട് ഏഴിന് ശേഷം സന്നിധാനത്തേക്ക് തീർത്ഥാടകരെ കയറ്റിവിടില്ല. ഇന്ന് രാത്രി പതിനൊന്ന് മണിക്ക് നട അടക്കുന്നതിനാലാണ് നിയന്ത്രണമേർപ്പെടുത്തിയത്. മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 ന് വൈകീട്ട് വീണ്ടും നട തുറക്കും.
41 ദിവസത്തെ വൃതാനുഷ്ഠാനങ്ങൾ പൂർത്തിയാക്കി ഇന്ന് ശബരിമല സന്നിധാനത്ത് മണ്ഡലപൂജ ചടങ്ങുകൾ നടന്നു. മുൻ ദിവസങ്ങളെ അപേക്ഷിച്ച് തിരക്ക് നന്നേകുറവാണുണ്ടായത്. തീർത്ഥാടന കാലത്തിന്റെ തുടക്കത്തിൽ കണ്ട തിരക്ക് സന്നിധാനത്ത് ഇന്നില്ല. ഇന്ന് രാത്രി നടയടച്ചു കഴിഞ്ഞാൽ പിന്നീട് മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 ന് വൈകീട്ട് മാത്രമേ നടതുറക്കു.
അതിനാൽ തീർത്ഥാടകരുടെ വരവും കുറഞ്ഞു. തിരക്ക് നിയന്ത്രിക്കുന്നതിൽ ദേവസ്വം ബോർഡും പൊലീസും പരാജയപ്പെട്ട പരാതി തുടക്കത്തിൽ കേട്ടിരുന്നു. എന്നാൽ പിന്നീട് ഒരു ലക്ഷത്തിലധികം തീർത്ഥാടകർ എത്തിയെങ്കിലും ദർശനത്തിന് തടസമുണ്ടായില്ല. മകരവിളക്ക് മഹോത്സവത്തിനായി ജനുവരി 13 ന് തിരുവാഭരണ ഘോഷയാത്ര പന്തളം കെട്ടാരത്തിൽ നിന്ന് പുറപ്പെടും. ജനുവരി 15 നാണ് മകരവിളക്ക്.
മണ്ഡലപൂജക്ക് ശേഷം ഇന്ന് രാത്രി നടയടയ്ക്കും. ഇനി ഡിസംബർ 30-ന് വൈകിട്ട് അഞ്ച് മണിക്ക് മകരവിളക്ക് ഉത്സവത്തിനായി നട തുറക്കും. ആയിരക്കണക്കിന് ഭക്തരാണ് സന്നിധാനത്തെത്തിയത്.
മണ്ഡലപൂജയിൽ പങ്കെടുക്കുന്നതിനായി നാഗാലാൻഡ് ഗവർണർ ഗണേശ് സന്നിധാനത്ത് എത്തിയിരുന്നു. മകരവിളക്ക് മഹോത്സവത്തിനായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു. മകരവിളക്കിന് മുന്നോടിയായി നടക്കുന്ന പ്രസാദ ശുദ്ധിക്രിയകൾ ജനുവരി 13-നാണ് നടക്കുന്നത്. തുടർന്ന് ജനുവരി 14-ന് ബിംബശുദ്ധിക്രിയകളും നടക്കും.
ജനുവരി 15-നാണ് മകരവിളക്ക്. അന്ന് പുലർച്ചെ 2.46-ന് മകരസംക്രമ പൂജകൾ നടക്കും. പതിവ് പൂജകൾക്ക് ശേഷം വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കുന്നത്. തിരുവാഭരണം സ്വീകരിക്കൽ, തിരുവാഭരണം ചാർത്തി ദീപാരാധന, മകരവിളക്ക് ദർശനം എന്നിവയും അയ്യന്റെ സന്നിധിയിൽ നടക്കും.


