- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡിന്റെ പുതിയ വകഭേദം വർധിക്കുന്നു; ജെഎൻ1 സ്ഥിരീകരിച്ച ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിൽ; രാജ്യത്ത് 157 പേർക്ക് വൈറസ് ബാധ
ന്യൂഡൽഹി: രാജ്യത്ത് 157 പേർക്ക് കോവിഡിന്റെ പുതിയ വകഭേദമായ ജെഎൻ1 സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ രോഗം കണ്ടെത്തിയവർ കേരളത്തിലാണ്. ഒൻപത് സംസ്ഥാനങ്ങളിലാണ് നിലവിൽ രോഗികളുള്ളത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകൾ പുറത്തു വിട്ടത്. നിലവിൽ സ്ഥിരീകരിച്ച 157 കേസുകളിൽ 141 എണ്ണവും ഡിസംബർ മാസത്തിലാണ് സ്ഥിരീകരിച്ചത്. നവംബറിൽ 16 ജെഎൻ1 കേസുകളും കണ്ടെത്തി.
കേരളത്തിൽ 78 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഗുജറാത്താണ് രണ്ടാമത്. 34 പേർക്കാണ് ഗുജറാത്തിൽ രോഗം. ഗോവ (18), കർണാടക (8), മഹാരാഷ്ട്ര (7), രാജസ്ഥാൻ (5), തമിഴ്‌നാട് (4), തെലങ്കാന (2), ഡൽഹി (1) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്.
Next Story