ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ ക്ഷണം ലഭിച്ചാൽ പങ്കെടുക്കുമെന്ന് ജെഡിയു നേതൃത്വം. ഇതുവരെ പാർട്ടിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും നേതൃത്വം അറിയിച്ചു. രാമക്ഷേത്രം വിശ്വാസത്തിന്റെ വിഷയമാണെന്ന് ജെഡിയു വക്താവ് കെ സി ത്യാഗി പറഞ്ഞു.

അതേസമയം ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ജെഡിയു ദേശീയ അധ്യക്ഷനായി. ഡൽഹിയിൽ ചേർന്ന ദേശീയ കൗൺസിൽ യോഗത്തിലാണ് തീരുമാനം. രാവിലെ ചേർന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ രാജീവ് രഞ്ജൻ സിങ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിരുന്നു.

നിതീഷ് കുമാറിന്റെ പേര് രാജീവ് രഞ്ജൻ തന്നെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് നിർദേശിച്ചത്. രാജീവ് രഞ്ജൻ ലാലു പ്രസാദ് യാദവിന്റെ ആർജെഡിയുമായി അടുക്കുന്നു എന്ന വാർത്തകൾ ഉണ്ടായിരുന്നു. പിന്നാലെയാണ് നേതൃമാറ്റം.