- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അയോദ്ധ്യയിലേക്ക് രാജ്യത്തെ മൂന്ന് പ്രധാന നഗരങ്ങളിൽ നിന്നും വിമാന സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്
ലക്നൗ: അയോദ്ധ്യയിലേക്ക് രാജ്യത്തെ മൂന്ന് പ്രധാന നഗരങ്ങളിൽ നിന്നും സർവീസുകൾ ആരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. അയോദ്ധ്യയിൽ നിന്ന് ബെംഗളൂരുവിലേക്കും ഡൽഹിയിലേക്കും കൊൽക്കത്തയിലേക്കുമാണ് സർവീസുകൾ തുടങ്ങുക. ജനുവരി 17 മുതലാകും സർവീസുകൾ ലഭ്യമാകുക. അയോദ്ധ്യയിലെ മഹർഷി വാൽമീകി ഇന്റർനാഷണൽ എയർപോർട്ടിന്റെ ഉദ്ഘാടന വേളയിൽ അയോദ്ധ്യ-ഡൽഹി റൂട്ടിലും സർവീസ് ആരംഭിക്കും.
ബെംഗളൂരു-അയോദ്ധ്യ ആദ്യ വിമാനം ജനുവരി 17-ന് ആദ്യ സർവീസ് ആരംഭിക്കും. രാവിലെ 8.05-ന് പുറപ്പെട്ട് 10.35-ന് അയോദ്ധ്യയിൽ എത്തുന്ന തരത്തിലാണ് സർവീസ്. മടക്കയാത്രയിൽ 3.40-ന് ആരംഭിച്ച് 6.10-ന് ബെംഗളൂരുവിലെത്തും. അയോദ്ധ്യ-കൊൽക്കത്ത വിമാനം അയോദ്ധ്യയിൽ നിന്നും 11.05-ന് യാത്ര ആരംഭിക്കും. 12.50-നാകും കൊൽക്കത്തയിൽ എത്തുക. 1.25-ന് ആരംഭിക്കുന്ന മടക്കയാത്ര 6.10-നാകും അയോദ്ധ്യയിൽ എത്തുക.
അയോദ്ധ്യ, ബെംഗളൂരു, കൊൽക്കത്ത എന്നിവിടങ്ങളിൽ ആഴ്ചയിലൊരിക്കൽ നോൺ സ്റ്റോപ്പ് ഫ്ളൈറ്റ് സജ്ജമാക്കിയിട്ടുണ്ടെന്ന് എയർലൈൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ആപ്പിലൂടെയും വെബ്സൈറ്റിലൂടെയും ബുക്കിങ് സൗകര്യം ലഭ്യമാണ്.