ചെന്നൈ: തമിഴ്‌നാട് പുതുക്കോട്ടയിലുണ്ടായ വാഹനാപകടത്തിൽ ശബരിമല തീർത്ഥാടകരായ അഞ്ച് പേർ മരിച്ചു. അപകടത്തിൽ ഒരു പെൺകുട്ടിയുൾപ്പടെ 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിമന്റ് കയറ്റിവന്ന ട്രക്ക് നിയന്ത്രണം വിട്ട് ശബരിമല തീർത്ഥാടകരുടെ ഇടയിലേക്ക് ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. തീർത്ഥാടകർ ചായ കുടിച്ചുനിൽക്കവെയാണ് അപകടം.

തിരുവള്ളൂർ സ്വദേശികളാണ് മരിച്ചത്. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കാറുകളും വാനുമായി മൂന്ന് വാഹനങ്ങളിലായി സഞ്ചരിച്ച തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്.